ഗായിക മൈഥിലി താക്കൂർ ബിഹാറിൽ മത്സരിച്ചേക്കും; ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന..
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗായിക മൈഥിലി താക്കൂർ (25) മത്സരിച്ചേക്കും. ബിജെപി ഇലക്ഷൻ ഇൻ-ചാർജ് വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവർ മൈഥിലിയെ കാണാൻ എത്തിയതോടെയാണ് അഭ്യൂഹം പരന്നത്. വിനോദ് താവ്‌ഡെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ദർഭംഗയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മൈഥിലി മത്സരിക്കാനിടയുണ്ട് എന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം സ്വന്തം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന സൂചന മൈഥിലി നൽകി. മണ്ഡലവുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് അവർ സംസാരിച്ചു.
‘ലാലു പ്രസാദ് യാദവിൻറെ കാലത്ത് 1995-ൽ ബിഹാർ വിട്ടുപോയ മൈഥിലി എന്നോട് സംസാരിച്ചു. സംസ്ഥാനത്തിൻറെ പുരോഗതി കണ്ടറിഞ്ഞ ശേഷം തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു’- വിനോദ് താവ്ഡെ കുറിച്ചു.
