വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തീയതിയും സ്ഥലവും മുൻകൂട്ടി തീരുമാനിച്ച് ഒത്തുകൂടി.. നടന്നത്.. പക്ഷേ ഇത്തവണ പിടിവീണു..

കഞ്ചാവുമായി ഹോട്ടൽ മാനേജർ ഉൾപ്പെടെ 18 പേർ പിടിയിലായി. ചെന്നൈ കിൽപോക്കിൽ ആയിരുന്നു സംഭവം. മൂന്ന് മുറികളിൽ നിന്നുമായാണ് കഞ്ചാവ് മീറ്റിംഗ് നടത്തിയ 18 അംഗ സംഘത്തെ പോലീസ് പിടികൂടുന്നത്. ഇവർ സ്വകാര്യ പാർട്ടിക്ക് ശേഷം മുറികളിൽ കയറി കഞ്ചാവ് വലിക്കുന്നതിനിടെയാണ് പോലീസ് സംഘമെത്തിയത്. തുടർന്ന് നടന്നത് കൂട്ട അറസ്റ്റായിരുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്ലാൻ ചെയ്ത ശേഷമാണ് സംഘം ഒത്തുകൂടിയതെന്നും, കഞ്ചാവ് മീറ്റിംഗിന് ഹോട്ടൽ മാനേജരുടെ സമ്മതവും പങ്കാളിത്തവും ഉണ്ടായിരുന്നുവെന്നുമാണ് വിവരം. മുൻപും ഈ സംഘം കഞ്ചാവ് മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ഇത്തരത്തിൽ ഒത്തുചേരുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ആരാണ് മീറ്റിംഗിന് പിന്നിലെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ തീയതിയും സ്ഥലവും മുൻ മുൻകൂട്ടി നിശ്ചയിച്ച ശേഷം സംഘം ചേർന്നെത്തിയാണ് ഇത്തരം മീറ്റിംഗുകൾ നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അതിനാൽ ഫോൺ പരിശോധിച്ചാൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. പ്രതികൾക്ക് ലഭിച്ച കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button