പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ..

കാസർകോട് ബന്തടുക്ക ഉന്തത്തടുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി സ്കൂളിൽ പഠിക്കുന്ന ദേവികയാണ് മരിച്ചത്. 15 വയസായിരുന്നു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് ദേവിക. പിതാവ് നേരത്തെ മരിച്ചിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിനടയാക്കിയ കാരണം വ്യക്തമല്ല. ബേഡകം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.

Related Articles

Back to top button