ഒളിച്ചോടിയിട്ടില്ല…ഇന്ന് മാധ്യമങ്ങളെ കാണും…ഷാഫി പറമ്പിൽ

ഒളിച്ചോടിയിട്ടില്ല , മാധ്യമങ്ങളെ ഒരുമിച്ച് കാണും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. മുമ്പ് നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കുകയായിരുന്നുവെന്നും, വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളല്ലേ എന്ന ചോദ്യത്തിന്, ഷാഫി പറമ്പിലിന്റെ പരിഹാസ മറുപടിയും ഉണ്ടായിരുന്നു. “ചോദ്യത്തിന് ആണോ?” എന്നായിരുന്നു ആ മറുപടി.

അതേസമയം യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷം. തങ്ങളുടെ നോമിനുകളുടെ കാര്യത്തിൽ പ്രധാന നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതിനിടയിൽ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വച്ച് അബിൻ വർക്കിയെ ലക്ഷ്യം വെച്ച് ആരോപണങ്ങളും സജീവമാക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ അബിൻ വർക്കി പിന്നിൽ നിന്ന് കുത്തിയത് അബിൻ വർക്കി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി അബിൻ വർക്കിയെ പരിഗണിക്കുന്നതിനുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

Related Articles

Back to top button