പ്രധാന അധ്യാപകന്റെ അടിയേറ്റ് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം….ഹെഡ് മാസ്റ്റർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ…

കാസര്‍ഗോഡ് വിദ്യാര്‍ഥിയെ കരണത്തടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റക്കെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ. അടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നിരുന്നു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ എം അശോകന്റെ അടിയേറ്റാണ് വിദ്യാര്‍ഥിയായ അഭിനവ് കൃഷ്ണയുടെ കര്‍ണ്ണപുടം തകര്‍ന്നത്. കേസൊതുക്കി തീര്‍ക്കാന്‍ അധ്യാപകര്‍ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഹെഡ്മാസ്റ്റര്‍ എം അശോകന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ് കൃഷ്ണ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിലിട്ട് കരണത്തേക്ക് അടിക്കുകയും ചെയ്തു. അസംബ്ലി കഴിഞ്ഞയുടന്‍ അടികൊണ്ട് കരഞ്ഞുനിന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ അധ്യാപകന്‍ തന്നെ ശ്രമിക്കുകയും ചെയ്തു.

Related Articles

Back to top button