പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേര്‍ കൂടി അറസ്റ്റിൽ….പിടിയിലായവരിൽ….
മലപ്പുറത്ത് നിന്ന് യുവ പ്രവാസി വ്യവസായി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേര്‍ കൂടി അറസ്റ്റിൽ. വാഹന സൗകര്യം ഒരുക്കിയവരും ഒളിയിടം നൽകിയവരുമാണ് ഒടുവിൽ അറസ്റ്റിലായത്. വെളിയം കോട് സ്വദേശി അഫ്ഷര്‍, പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാഫി, തൃശ്ശൂര്‍ അകലാട് സ്വദേശികളായ മുഹമ്മദ് ഹാശിം, നിഷാദ് , കൊട്ടാരക്കര കോക്കാട് സ്വദേശി ഷാനവാസ് എന്നിവരാണ് ഒടുവിൽ അറസ്റ്റിലായ അഞ്ചുപേര്‍. കേസിൽ ഇതുവരെ 11 പേരാണ് പിടിയിലായത്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
തട്ടിക്കൊണ്ടുപോകാനുള്ള വാഹനം നൽകിയത് പിടിയിലായ മുഹമ്മദ് ഷാഫിയാണ്. ഷാനവാസ് ആണ് കൊല്ലത്ത് താമസ സൗകര്യമൊരുക്കിയത്. മറ്റുള്ള മുന്നൂപേരും അകമ്പടി വാഹനത്തിൽ ഉള്ളവരായിരുന്നു. കേസിൽ ഷമീറിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആറ് പ്രതികൾ റിമാൻഡിലാണ്. വി.പി. ഷമീറിനെ കൊല്ലം അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരിവിക്കോണം എന്ന സ്ഥലത്ത് നിന്നുമാണ് കണ്ടെത്തിയത്.



