തലക്ക് മുകളിൽ തീഗോളം, മറുവശത്ത് കുളം, കാഴ്ച പൂർണ്ണമായും മറഞ്ഞു,’; കൂറ്റനാട് ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ട യുവതിയുടെ അനുഭവം
കൂറ്റനാട് കോതച്ചിറ പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിനുള്ളിൽപ്പെട്ട തൊഴിലുറപ്പ് എഡിഎസ് രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. ഏതാണ്ട് 5 മിനിറ്റിലേറെ സമയം ഇവർ ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ടു. സമീപ പ്രദേശത്തുണ്ടായിരുന്ന 22 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ അലറിക്കരഞ്ഞ് ഒച്ച വച്ചെങ്കിലും സതിക്ക് പുറത്തിറങ്ങാനായില്ല. തലക്ക് മുകളിൽ വൈദ്യുത ലൈൻ കൂട്ടി ഉരസി തീഗോളം രൂപപ്പെട്ടു. മറുവശത്ത് ആഴത്തിലുള്ള വലിയ കുളവും. ഇതിനിടയിൽ കാഴ്ച പൂർണ്ണമായും മറഞ്ഞ് പോവുകയും ചെയ്തതായി സതി പറയുന്നു.



