കോട്ടയം കുമ്മണ്ണൂരിൽ വാഹനാപകടം.. കാറും ബൈക്കും കൂട്ടിയിടിച്ചു.. യുവാവിന് ദാരുണാന്ത്യം..
കുമ്മണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പട്ടിത്താനം മാളികപറമ്പില് അഭിജിത്ത് (24) ആണ് മരിച്ചത്. കുമ്മണ്ണൂർ ജങ്ഷനിൽ വെച്ച് യുവാവ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്ന് രാവിലെ എട്ടരയോടെ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ വെച്ചായിരുന്നു അപകടം. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.



