‘എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം നൽകിയില്ല?; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്ഷന് കാശല്ല.. സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ….
ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉര്‍വശി. സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രമാരെന്ന് ഏത് മാനദണ്ഡത്തിന്റെ അവാര്‍ഡ് ജൂറി തീരുമാനിക്കുന്നത്?. നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉര്‍വശി ചോദിച്ചു.വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു.
പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനമെന്നും ഉര്‍വശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദിച്ചു.അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ലെന്നും തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്ഷന് കാശല്ലെന്നും ഉര്‍വശി പറഞ്ഞു. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി പറഞ്ഞു.
കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു.



