വിഷം ഉള്ളിൽച്ചെന്ന് യുവാവ് മരിച്ച സംഭവം….കൊലപാതകമെന്ന് സ്ഥിരീകരണം…പ്രതി….

കൊച്ചി: കോതമം​ഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയാണ് പ്രതി. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. അതോടെ അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അൻസിലുമായി സാമ്പത്തിക തർക്കങ്ങളും ഉണ്ടായിരുന്നു.

കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാൻ ഉപയോ​ഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ചേലാടുള്ള കടയിൽ നിന്നുമാണ് അദീന വിഷം വാങ്ങിയത്. വിഷം വാങ്ങി വീട്ടിൽ സൂക്ഷിച്ചു. എന്നാൽ വിഷം കലക്കി നൽകിയത് എന്തിലാണ് എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button