സ്വർണവില വീണു.. പവന് ഇന്ന് എത്ര നൽകണം?..
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73200 രൂപയാണ്.
ജൂലൈ 24 മുതൽ സ്വർണവില കുത്തനെ കുറയുന്നുണ്ട്. 1800 രൂപയാണ് കഴിഞ്ഞ ആറ് ദിവസംകൊണ്ട് കുറഞ്ഞത്. വെള്ളിയാഴ്ച 60 രൂപ കുറഞ്ഞതോടെ പവന്റെ വില 74,000 ത്തിനും താഴെയെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7510 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5855 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3775 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.



