റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് അപകടം.. വയോധികയ്ക്ക് ദാരുണാന്ത്യം…
കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം.വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്. 66 വയസായിരുന്നു. കോഴിക്കോട് മുക്കം അരീക്കോട് റോഡിലാണ്റോ അപകടം നടന്നത്. റോഡ്മു റിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്.
മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.



