ലേഡീസ് ഇന്നർവെയർ ധരിച്ച് വിപഞ്ചികയുടെ ഭർത്താവ്.. നിതീഷിന്റെ ലൈം​ഗിക വൈകൃതങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്ത്..

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ജീവനൊടുക്കിയ സംഭവം കേരളം ഞെട്ടലോടെയാണ് അറിഞ്ഞത്. അതിനു പിന്നാലെ യുവതി അനുഭവിച്ച കൊടുംപീഡനങ്ങളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. കൊല്ലം കേരളപുരം സ്വദേശി‌നി വിപഞ്ചിക ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കൊടുംപീഡനങ്ങൾ താങ്ങാനാകാതെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ലൈം​ഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നു വിപഞ്ചികയുടെ ഭർത്താവ് നിതീഷ്. പണത്തിനു വേണ്ടിയും ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇപ്പോഴിതാ, നിതീഷിൻറെതായി സമൂഹമാധ്യമങ്ങളിൽ ധാരാളം ചിത്രങ്ങളും പ്രചരിക്കുകയാണ്.

ലേഡീസ് ഇന്നർവെയർ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നവയിൽ പലതും. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരിൽ നിതീഷിൻറെ ചിത്രം പ്രചരിക്കുന്നുണ്ട്.

അതേ സമയം തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാർ നൽകിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പിൽ പറയുന്നു.

ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല ’വിപഞ്ചിക കത്തിൽ ആരോപണം ഉന്നയിക്കുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് വിപഞ്ചികയേയും ഒന്നര വയസുള്ള മകളേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തൊട്ടിലിന്റെ കയറിൽ കെട്ടിത്തൂക്കിയശേഷം വിപഞ്ചിക തൂങ്ങി മരിക്കുകയായിരുന്നെന്നാണ് ഷാർജ പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വേലക്കാരി മടങ്ങിപ്പോയശേഷമാണ് മരണം നടന്നത്. ബുധനാഴ്ച്ച രാവിലെ വീട്ടുജോലിക്കാരിയെത്തി വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് ഭർത്താവ് നിധീഷിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെത്തി കതക് ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്.

അതേസമയം, വിപഞ്ചികയുടെയും ഒന്നരവയസുകാരി മകളുടെയും മരണത്തിൽ കേരള പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭർതൃപിതാവ് എന്നിവരുടെ പേരിലാണ് കേസ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ളത്.

വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. നിധീഷ് ഒന്നാം പ്രതിയും നീതു രണ്ടാം പ്രതിയും ഇവരുടെ അച്ഛൻ മൂന്നാം പ്രതിയുമാണ്. മൂന്ന് പേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഭർത്താവ് നിധീഷ് വിപഞ്ചികയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. മറ്റൊരു സ്ത്രീയുമായി നിധീഷ് പുലർത്തിവന്ന ബന്ധത്തെക്കുറിച്ച് ചോദിച്ചതിനെത്തുടർന്നും ഉപദ്രവിച്ചു. നിധീഷും സഹോദരി നീതുവും അച്ഛൻ മോഹനനും ചേർന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ശൈലജ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിപഞ്ചികയുടെ ശരീരത്തിലുള്ള മുറിവുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ പീഡനത്തിന് സാധൂകരണമായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വിപഞ്ചികയുടെ അമ്മ ശൈലജ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button