‘കേരള സർവകലാശാലയെ നപ്രതിസന്ധിയിൽ പ്രതികരണവുമായി…വിസി ഡോ. മോഹനൻ കുന്നുമ്മൽ‌

കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ‌. കേരള സർവകലാശാലയെ ചില ആളുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വിസി പറഞ്ഞു. ​ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള കാണുകയായിരുന്നു വിസി. സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് വിസി ആരോപിച്ചു. വൈസ് ചാൻസലർ അല്ല ഇതിന് കാരണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ‌ പറഞ്ഞു.

സർവകലാശാലയെ ഇങ്ങനെ നശിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചാൽ എന്തു ചെയ്യുമെന്ന് വിസി ചോദിച്ചു. ​ഗവർണറിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ​ഗവർണർ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസി വ്യക്തമാക്കി. ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന് പറയുന്നത് ശുദ്ധനുണയാണെന്ന് വിസി പറഞ്ഞു. പരീക്ഷ എഴുതാത്ത ആളുകളാണ് ഇത് പറയുന്നതെന്ന് വിസി ആരോപിച്ചു.

Related Articles

Back to top button