സംസ്ഥാനത്ത് വീണ്ടും നിപ മരണം.. പനി ബാധിച്ചു മരിച്ച 58-കാരന് നിപയെന്ന് സംശയം…
സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. പനി ബാധിച്ചു മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ 58-കാരന് നിപയെന്ന് സംശയം. .പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ 58 കാരന്‌റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
സാമ്പിള്‍ മഞ്ചേരിയിലെയും, പൂനെയിലേയും വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്



