ഫേസ്ബുക്ക് ലൈവിട്ട് ആത്മഹത്യ..തൂങ്ങിയത്തിന് ഒരു മണിക്കൂറിന് ശേഷവും..

ഫേസ്ബുക്കില്‍ ലൈവില്‍ ആത്മഹത്യ ചെയ്ത് യുവതി. ഹിമാചല്‍ പ്രദേശിലാണ് ദാരുണമായ സംഭവമുണ്ടായത്. സോളന്‍ ജില്ല സ്വദേശിയായ 20 കാരിയാണ് ഫേസ്ബുക്കില്‍ ലൈവിട്ട് തൂങ്ങിമരിച്ചത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മരിച്ചതിന് ശേഷം ഏകദേശം ഒരുമണിക്കൂറോളം ലൈവ് തുടര്‍ന്നു.

തന്‍റെ മരണത്തില്‍ ആരും ഉത്തരവാദികളല്ല എന്നാണ് ഫേസ്ബുക്ക് ലൈവില്‍ യുവതി പറഞ്ഞത്. ലൈവ് പോയതിനാല്‍ തന്നെ ആത്മഹത്യ വിവരം പെട്ടന്ന് തന്നെ നാട്ടുകാരറിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി ആത്മഹത്യചെയ്യാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു

Related Articles

Back to top button