ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല..
കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ ഇതുവരെ നിയന്ത്രണവിധേയമായില്ല. അപകടസ്ഥത്തേക്ക് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ഇതിനിടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ട്.
സിംഗപ്പൂർ ഫ്ളാഗ് സ്ഥാപിച്ച എം വി വാൻ ഹായ് 503 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതിൽ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ ഈ കണ്ടെയ്നറുകൾക്കുള്ളിലുള്ള വസ്തു എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കണ്ടെയ്നറുകളിൽ എന്താണെന്ന് മനസ്സിലായാൽ മാത്രമാണ് തീ ആണക്കുന്നതിന് നടപടി സ്വീകരിക്കാൻ ആവുക.



