സ്വര്‍ണവില കുത്തനെ താഴേക്ക്.. വിലയില്‍ വൻ ഇടിവ്..
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) വമ്പൻ ഇടിവ്. ഗ്രാമിന് (Kerala gold price) ഒറ്റയടിക്ക് ഇന്ന് 150 രൂപ ഇടിഞ്ഞ് വില 8,980 രൂപയായി. 1,200 രൂപ കൂപ്പുകുത്തി പവൻവില 71,840 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമായിരുന്നു വില
ലോകത്തെ നമ്പർ വൺ സമ്പദ്വ്യവസ്ഥയായ യുഎസ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നു എന്ന സൂചന നൽകുന്ന പുത്തൻ തൊഴിൽക്കണക്കുകളാണ് (US Jobs data) സ്വർണത്തിന് തിരിച്ചടിയായത്. യുഎസിൽ കഴിഞ്ഞമാസം പുതുതായി 1.39 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ (BLS) കണക്ക് വ്യക്തമാക്കി. നിരീക്ഷകർ പ്രവചിച്ച 1.24 ലക്ഷത്തേക്കാൾ ഏറെ അധികം.



