രാ​വി​ലെ ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ വൈ​കീ​ട്ട് വീ​ണ്ടും ക​ഴി​ച്ചു.. മ​നോ​വി​ഷ​മ​ത്തി​ൽ യുവതി ജീവനൊടുക്കി…

രാ​വി​ലെ ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ വൈ​കീ​ട്ട് വീ​ണ്ടും ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ വീ​ട്ട​മ്മ​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു ന​ഗ​ര​പ്രാ​ന്ത​ത്തി​ന് സ​മീ​പം ദേ​വ​ന​ഹ​ള്ളി​യി​ൽ 38കാ​രി​യാ​യ നാ​ഗ​ര​ത്ന​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. നി​സ്സാ​ര കാ​ര്യ​ങ്ങ​ളി​ൽ അ​മി​ത​മാ​യി വേ​വ​ലാ​തി അ​നു​ഭ​വ​പ്പെ​ടു​ന്ന സ്വ​ഭാ​വ​മു​ള്ള​യാ​ളാ​ണ് ത​ന്റെ ഭാ​ര്യ​യെ​ന്ന് നാ​ഗ​ര​ത്ന​യു​ടെ ഭ​ർ​ത്താ​വ് വെ​ളി​പ്പെ​ടു​ത്തി.

ടൈ​ല​റാ​യി ജോ​ലി ചെ​യ്യു​ന്ന നാ​ഗ​ര​ത്ന രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു. വൈ​കീ​ട്ട് തി​രി​ച്ചു​വ​ന്ന ശേ​ഷ​വും അ​തേ ഭ​ക്ഷ​ണം ക​ഴി​ച്ചു. പി​ന്നീ​ട് ഇ​തേ കു​റി​ച്ച് ആ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​ൻ തു​ട​ങ്ങി. പ​ക​രം വേ​റെ ഭ​ക്ഷ​ണം വാ​ങ്ങി​ച്ചു​ക​ഴി​ക്കാ​മെ​ന്ന് ഭ​ർ​ത്താ​വ് ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും നാ​ഗ​ര​ത്ന സ​മ്മ​തി​ച്ചി​ല്ല. രാ​ത്രി 8.30ഓ​ടെ കു​ളി​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച നാ​ഗ​ര​ത്ന​യെ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തേ​ക്ക് കാ​ണാ​തി​രു​ന്ന​തു​കൊ​ണ്ട് ഭ​ർ​ത്താ​വ് ബ​ലം പ്ര​യോ​ഗി​ച്ച് വാ​തി​ൽ​തു​റ​ന്ന​പ്പോ​ൾ ഷാ​ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Back to top button