ഹൈബ്രിഡ് കഞ്ചാവ് കേസ്… കുറ്റപത്രം സമർപ്പിച്ചു… ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷി…

ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 55 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.

നിലവിൽ കേസിൽ റിമാൻഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിൽ പ്രതികൾ.

Related Articles

Back to top button