സ്വകാര്യഭാഗത്ത് ഇരുമ്പ് വടി കുത്തി ഗർഭാശയം പുറത്തെടുത്തു.. ക്രൂര ബലാത്സം​ഗ കൊലപാതകം അരങ്ങേരിയത്…

ആദിവാസി സ്ത്രീയെയാണ് ഒരു സംഘം ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകിയാണ് കൊലപാതകം. ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂര ബലാത്സം​ഗം നടന്നത്. ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പൊലീസ് പറഞ്ഞു. മകളാണ് അയൽപക്കത്തെ വീട്ടിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീ. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Articles

Back to top button