തകർത്ത് പെയ്തിട്ടും ഒടുങ്ങാതെ ചൂട്… 14 ഇടങ്ങളിൽ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ…
അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചികയിൽ മാറ്റമില്ല. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിൽ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വിളപ്പിൽശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ തുടങ്ങിയ 14 ഇടങ്ങളിൽ യു വി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. ഇതിൽ തന്നെ പൊന്നാനിയിലും മൂന്നാറും തൃത്താലയിലും കോന്നിയിലും ചെങ്ങന്നൂരിലും യു വി ഇൻഡക്സ് 8 ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.