‘ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ച’..രേഖയിലെ സമയം വരെ തെറ്റ്…

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍റെ വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത്. എന്നാല്‍, എന്നാൽ ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് ഈ രേഖയിൽ പറയുന്നത്.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാന്‍റെ കിരാന ഹിൽസിലെ ആണവ സംഭരണ ​​കേന്ദ്രം ലക്ഷ്യമിട്ടിരുന്നോ എന്ന ചോദ്യത്തിന് എയർ മാർഷൽ എ കെ ഭാരതി മറുപടി നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ രേഖ പുറത്തുവന്നത്. കിരാന ഹിൽസിൽ ഒരു ആണവ കേന്ദ്രമുണ്ടെന്ന് അറിയില്ലായിരുന്നു. ഇന്ത്യ അവിടെ ആക്രമണം നടത്തിയിട്ടില്ലെന്ന് എ കെ ഭാരതി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button