ഹിമാൻഷിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് വനിതാകമ്മീഷൻ…

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിൻ്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം രൂക്ഷം. സംഭവത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ (NCW) രം​ഗത്തെത്തി. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്നായിരുന്നു ഹിമാൻഷിയുടെ പ്രതികരണം. പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. അഭിപ്രായങ്ങളുടെ പേരിൽ ഹിമാൻഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിർഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രാജ്യം മുഴുവൻ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷി നർവാളിനെ സോഷ്യൽ മീഡിയയിൽ ഒരു പരാമർശത്തിന്റെ പേരിൽ ലക്ഷ്യമിടുന്നത് അങ്ങേയറ്റം അപലപനീയവും നിർഭാഗ്യകരവുമാണ്. ഒരു സ്ത്രീ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ ലക്ഷ്യം വയ്ക്കുന്നതോ അവരുടെ വ്യക്തിജീവിതത്തെ അപമാനിക്കുന്നതോ ആയ രീതി ഒട്ടും ശരിയല്ലെന്നും ദേശീയ വനിതാ കമ്മീഷൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

Related Articles

Back to top button