മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍…

മുന്‍ ഡിജിപി ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലിലാണ് ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Back to top button