വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം….പ്രതികള്‍….
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയ മൂന്നംഗ സംഘമാണ് കടയുടമയായ കുറ്റിയാണിക്കാട് സ്വദേശി സജിയെ മര്‍ദ്ദിച്ചത്. സജിയുടെ തലയ്ക്ക് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് . പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.



