ലൈംഗിക ചൂഷണം നടന്നിട്ടുണ്ട്.. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് പിതാവ്.. കൂടുതൽ ആരോപണങ്ങൾ…
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന്നു.ഇതു സംബന്ധിച്ച തെളിവ് പൊലീസിന് കൈമാറിയെന്ന് മേഘയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചു.പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും പിതാവ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ പ്രേരണ മൂലമാണ് മകള്‍ ജീവനൊടുക്കിയത്. ബാഗില്‍ നിന്ന് കിട്ടിയ പേപ്പറുകളും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടന്നതിന് ബാങ്ക് രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. സുകാന്തിന് എതിരെ കേസെടുത്തിട്ടില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.
യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും സുകാന്ത് സുരേഷ് പിന്മാറിയെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.



