നായയെ പേടിച്ച് ഓടിയ കുട്ടി കുളത്തിൽ വീണു.. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം…

കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മരിച്ചു.പാലക്കാട് പട്ടഞ്ചേരി വടതോട് സ്വദേശിനി ദാവുദിന്റെ ഭാര്യ നബീസ (55) ആണ് മുങ്ങി മരിച്ചത്.നബീസയുടെ മകൾ ഷംനയുടെ മകളായ പത്തു വയസുകാരിയെ ഷിഫാനയെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി.ആട് മേയ്ക്കുന്നതിനിടെ നായയെ പേടിച്ച് ഓടിയ കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.

ഇതിനുപിന്നാലെ കുട്ടിയെ നബീസ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button