അനിയൻറെ മോശം കൂട്ടുക്കെട്ട് ചേട്ടൻ ചോദ്യം ചെയ്തു…പ്ലസ് ടു വിദ്യാർത്ഥിയുടെ ചേട്ടനെയും ബന്ധുവിനെയും കൂട്ടുകാർ…

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മര്‍ദനം. പത്തനംതിട്ട ഏനാത്ത് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാർത്ഥിയുടെ കൂട്ടുകാരാണ് തല്ലിച്ചതച്ചത്. അനിയന്‍റെ മോശം കൂട്ടുക്കെട്ട് ചേട്ടന്‍ ചോദ്യം ചെയ്തതിനായിരുന്നു കൂട്ടുകാരുടെ മര്‍ദനം. ഒപ്പമുണ്ടായിരുന്നു ബന്ധുവിനും മര്‍ദനമേറ്റു. പിതൃ സഹോദരന്‍റെ തലയ്ക്ക് ഷോക്ക് അബ്സോർബർ കൊണ്ടാണ് അടിയേറ്റത്. പത്തനംതിട്ട മണ്ണടി സ്വദേശിയായ സുനീഷിനാണ് തലയ്ക്ക് അടിയേറ്റത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർത്ഥിയെയും പ്രതി ചേർത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button