പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉമ്മ ചോദിച്ചു…പോക്സോ കേസിൽ യുവാവിന്…
Umma broke into the girl's house and asked the young man in the POCSO case...
ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും വിധിച്ച് കോടതി. 90 ,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തു.