അഞ്ച് വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തി….19കാരന്…

5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത അസം സ്വദേശിയായ 19 കാരൻ ജമാൽ ഹുസൈന് ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. 2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കമ്പനിയില്‍വച്ചാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്‍, അച്ഛന് ബഹാറുള്‍ എന്നിവര്‍ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയില്‍ തന്നെ ആയിരുന്നു താമസം. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാല്‍ ഹുസൈന് സംഭവത്തിന്റെ തലേ ദിവസം ഇവരുടെ അടുത്തെത്തി.



