പോക്സോ കേസിന് 10000/-രൂപ..കൊലപാതക കേസിന് 15000/-രൂപ ഐപിസി 326,354 – 5000/-മോഷണം – 5000 to 10000/-പെറ്റി കേസുകൾ – 500/-വാറണ്ടിൽ അറസ്റ്റ് – 2000/- പോക്സോ കേസുകൾ ഒത്തുതീർപ്പാക്കാനായി സമൻസ് കൊണ്ട് പോകുന്ന പോലീസുകാരന് 5000/-140 EXCLUSIVE

മാവേലിക്കര : ഇത് നൂറനാട് പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് നൂറനാട്ട് തന്നെയുള്ള ഒരു അഭിഭാഷകൻ കൊടുക്കുന്ന കൈക്കൂലി നിരക്കുകൾ ആണ്.

കഥ ഇങ്ങനെ…

പോക്സോ കേസുകൾ ഒത്തുതീർപ്പാക്കാനായി പബ്ലിക് പ്രോസിക്യുട്ടർക്ക് കൊടുക്കാനെന്ന പേരിൽ (പാവം പ്രോസീക്യൂട്ടർ അറിഞ്ഞിട്ടേയില്ല ) വാങ്ങുന്നത് 25000/-

പത്തനംതിട്ട കോടതിയിൽ നിന്നും മാവേലിക്കര കോടതിയിലേക്ക് പ്രാക്ടീസ് മാറ്റിയ കഥ നായകൻ ദിവസവും രണ്ടുനേരം നൂറനാട് പോലീസ് സ്റ്റേഷനിൽ
‘വിസിറ്റ്’ ചെയ്യും.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇദ്ദേഹത്തിന്റെ വെള്ള ഇന്നോവ ക്രിസ്റ്റ സ്റ്റേഷന്റെ മുൻവശത്ത് തന്നെ ഉണ്ടാകും.

ഉദ്യോഗസ്ഥരുടെ സൗകര്യാർത്ഥം ഇടപാടുകൾ എല്ലാം ഗൂഗിൾ പേ വഴി തന്നെയാണ്.

ഒരു കേസ് നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ കൃത്യമായ വിവരം അദ്ദേഹത്തിന്റെ ഫോൺ നമ്പറിൽ ചെന്നിരിക്കും. ഉടൻതന്നെ ഈ അഡ്വക്കേറ്റ് ബന്ധപ്പെട്ട പ്രതികളെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തൽ ആരംഭിക്കും.
DYSP, CI, SI എന്നിവരുടെ പേര് പറഞ്ഞു കൊണ്ട് വൻ തുക തന്നെ ഈടാക്കിയെടുക്കും.

ആലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂർ പോക്സോ കോടതികളിൽ ഈ വക്കീൽ ട്രയൽ നടത്തിയ
എല്ലാ പോക്സോ കേസുകളിലും പോലീസിനെ ഉപയോഗിച്ച് ഇരകളെ സ്വാധീനിച്ചു കേസിൽ മൊഴി മാറ്റി പറയിച്ചു ഒത്തുതീർപ്പാക്കുകയാണ് ചെയ്തത്.

2025 ലെ പുതുവർഷം പ്രമാണിച്ചു നൂറനാട് സ്റ്റേഷനിലെ ചില പോലീസുകാർക്കു ഇദ്ദേഹത്തിന്റെ വക സ്പെഷ്യൽ ഗിഫ്റ്റ് പായ്ക്കും വിദേശ മദ്യവും ഉണ്ടായിരുന്നു. ഇത് നിരസിച്ച 3 പോലീസ് ഉദ്യോഗസ്ഥരും ഈ സ്റ്റേഷനിൽ തന്നെയുണ്ട്.

കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി, തന്റെ ബന്ധുവാണ് എന്ന് പോലീസ് ഉദ്യോഗസ്ഥരെയും ചില ജുഡീഷ്യൽ ഓഫീസർമാരെയും തെറ്റിദ്ധരിപ്പിച്ചാണ് ഈ വക്കീൽ വ്യാപകമായി കേസ് പിടിക്കുന്നത് എന്ന് ആരോപണവും ഉയരുന്നുണ്ട്.

Related Articles

Back to top button