ബോച്ചയെക്കാൾ ​ഗുരുതരമായ ക്രൈം പ്രവഹിപ്പിക്കുന്നത് രാഹുൽ ഈശ്വർ…

ബോചെയെക്കാള്‍ ​ഗുരുതരമായ ക്രൈം പ്രവഹിപ്പിക്കുന്നത് രാഹുൽ ഈശ്വറാണെന്ന് നടി ഗായത്രി വർഷ. ഏറ്റവും അനാവശ്യമായ ചർച്ച നടത്തുന്നയാളാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വർ തന്നെ ഇവിടുത്തെ സമൂഹത്തിലെ പുരുഷാധിപത്യ ലൈംഗികതയും താത്പര്യങ്ങളും തെറ്റാണെന്ന് പറയുന്നുണ്ട്. അങ്ങനെയുള്ള സമൂഹത്തെ ട്രിഗർ ചെയ്യരുതെന്നാണ് രാഹുൽ പറയുന്നത്. ആ സമൂഹം അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് രാഹുൽ പറയുന്നത്. ഹണി റോസിനെ പോലെ താനും സൈബർ ഇടങ്ങളിൽ ആക്ഷേപങ്ങൾ നേരിട്ടു. താനേത് തരം വസ്ത്രമിട്ടിട്ടാണ് തനിക്കെതിരെ ഇത്തരത്തിൽ ആക്ഷേപങ്ങളുണ്ടായതെന്നും ഗായത്രി വർഷ ചോദിച്ചു.

രാഹുൽ ഈശ്വർ ഇന്ത്യൻ ബാഡ്ജ് കുത്തി നടന്ന് ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ വാദങ്ങൾ പറയുന്നതിൽ തങ്ങള്‍ അസ്വസ്ഥയാണ്. എങ്കിലും അതിൽ അഭിപ്രായം പറയാത്തത് രാഹുലിൻ്റെ വ്യക്തി സ്വാതന്തൃം മാനിച്ച് കൊണ്ടാണ്. ഹണി റോസിനെ പൊലെയുള്ള ഒരു കുട്ടി അവളുടെ തൊഴിലിടത്ത് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ എന്താണ് പ്രശ്നം. ഇതിന് പിന്നിൽ സത്രീകൾ ഉയർന്നു വരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഗായത്രി വർഷ പറഞ്ഞു.

Related Articles

Back to top button