പന്തളത്തുനിന്നു കാണാതായ പതിനേഴുകാരിയേയും പത്തൊൻപതുകാരനെയും കണ്ടെത്തി….ഇരുവരും ഒളിച്ചോടിയത് ആലപ്പുഴയിലേക്ക്….
ആലപ്പുഴ: ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ പതിനേഴുകാരിയേയും പത്തൊൻപതുകാരനെയും ആലപ്പുഴയിൽ നിന്നും കണ്ടെത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടർന്ന് ഒളിച്ചോടുകയായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന വിവരം. ആലപ്പുഴ ജില്ലയിലെ വെൺമണിയിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പത്തൊൻപതുകാരനെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. പെൺകുട്ടിയെ ചൈൽഡ് ലൈൻ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.