പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് പോയ പെൺകുട്ടിയെ വലിച്ചിഴച്ചത് കുറ്റിക്കാട്ടിലേക്ക് …അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ…

ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. രണ്ട് പേർ എത്തി സുഹൃത്തിനെ മർദിച്ച് അവശനാക്കി, തുടർന്ന് പെൺകുട്ടിയെ കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്തു. രണ്ടാം വർഷ വിദ്യാർത്ഥിനി ആണ്‌ അതിക്രമത്തിന് ഇരയായത്. കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

Related Articles

Back to top button