വീട്ടിൽ രാത്രി അതിക്രമിച്ച് കയറി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു…12 വർഷത്തിന് ശേഷം യുവാവിന്….

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2012 നവംബർ 12‌നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. താമസിക്കുന്ന വീട്ടിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

Related Articles

Back to top button