പകുതി തസ്തികകൾ വെട്ടിക്കുറച്ച് കെ.എസ്.ഇ.ബി….

പ​കു​തി ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് കെ.​എ​സ്.​ഇ.​ബി സി​വി​ൽ വി​ഭാ​ഗം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു. സി​വി​ൽ വി​ഭാ​ഗ​ത്തി​ൽ 50ൽ ​കൂ​ടു​ത​ൽ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ ഉ​ണ്ടാ​കാ​ത്ത​വി​ധ​മാ​യി​രി​ക്കും പു​തു​താ​യി നി​യ​മ​നം ന​ട​ത്തു​ക​യെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന​ക​ൾ​ക്കു ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ നൂ​റോ​ളം അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ഇ​ടു​ക്കി പ​ദ്ധ​തി​പോ​ലെ​യു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്ന 1970ക​ളി​ലെ​യും 1980ക​ളി​ലെ​യും ത​സ്തി​ക​ക​ൾ ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ൾ ​പ​കു​തി​യാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഈ ​ത​സ്തി​ക​ക​ളി​ലി​രി​ക്കു​ന്ന​വ​ർ വി​ര​മി​ക്കു​ക​യോ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടു​ക​യോ ചെ​യ്യു​ന്ന മു​റ​ക്ക് ആ ​ത​സ്തി​ക​ക​ൾ ​വാ​നി​ഷി​ങ് കാ​റ്റ​ഗ​റി​യാ​യി പ​രി​ഗ​ണി​ക്കും.

Related Articles

Back to top button