രണ്ടാം വരവില്‍ വല്ല്യേട്ടന് വമ്പന്‍ കയ്യടി.. ഓപ്പണിംഗ് കളക്ഷനില്‍ നേട്ടം… എത്രയെന്നോ?…

റീറിലീസില്‍ പുത്തന്‍ സാങ്കേതിക തികവോടെ തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ വല്ല്യേട്ടന് ആരാധകരുടെ വമ്പൻ സ്വീകരണം. ചെണ്ടമേളവും ആഘോഷങ്ങളുമായാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്.
അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിനൊപ്പം സിനിമയുടെ ടെക്‌നിക്കല്‍ ക്വാളിറ്റിയ്ക്ക് കൂടി പ്രേക്ഷകര്‍ കയ്യടി നല്‍കുന്നുണ്ട്. 4കെ ഡോള്‍ബി അറ്റ്‍മോസ് പതിപ്പിലാണ് ചിത്രം എത്തിയത്. നിറഞ്ഞ സദസ്സിലാണ് പല പ്രമുഖ തിയറ്ററുകളിലും വല്യേട്ടൻ പ്രദര്‍ശിപ്പിച്ചത്. വല്ല്യേട്ടൻ ഏകദേശം അമ്പത് ലക്ഷത്തോടടുത്ത കളക്ഷൻ റീ റിലീസില്‍ നേടിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

4K അറ്റ്‌മോസ് ഡോള്‍ബിയില്‍ എത്തിയിരിക്കുന്ന ചിത്രം പഴയ പതിപ്പിന്റെ നൊസ്റ്റാള്‍ജിക് ഫീല്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ, ശബ്ദത്തിലും ദൃശ്യങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നാണ് പലരും പറയുന്നത്. മുന്‍പ് റീറിലീസായി എത്തിയ പല മലയാളച്ചിത്രങ്ങള്‍ക്കും ഈ ക്വാളിറ്റിയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Related Articles

Back to top button