പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്…
പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത രാഘവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസിനെതിരെ വെടിയുതിര്‍ത്തതിനെ തുടർന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.
ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം. ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളായിരുന്ന കിരണ്‍ പാല്‍ (28) ആണ് വെള്ളിയാഴ്ച രാത്രി ഗോവിന്ദ്പുരി മേഖലയിൽ പട്രോളിങ്ങിനിടെ മൂന്നംഗ സംഘത്തിന്‍റെ കുത്തേറ്റ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ദീപക് മാക്സ് (20), കൃഷ് ഗുപ്ത (18) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട രാഘവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാള്‍ സംഗം വിഹാറിലുണ്ടെന്ന് വിവര ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെ എത്തുകയും രാഘവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന് തയ്യാറാകാതിരുന്ന രാഘവ് പൊലീസിന് നേരെ വെടിയുതിർക്കുകയും പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതോടെ രാഘവിന് വെടിയേൽക്കുകയായിരുന്നു.




