‘ഇത് പബ്ലിസിറ്റിക്കാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാകും’; സിജെപി സമരത്തിന് നേരേ പൊലീസ് അതിക്രമം

സിജെപിയുടെ മാർച്ചിന് നേരേയുണ്ടായ പൊലീസ് അതിക്രമം ചോദ്യംചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. ബുധനാഴ്ച ഹർജികൾ പരിഗണിച്ചശേഷമാണ് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ക്യാമറ, ബോഡിക്യാം ദൃശ്യങ്ങളടക്കം എല്ലാ ദൃശ്യങ്ങളും സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഇനി സെപ്റ്റംബർ 11-ന് വീണ്ടും പരിഗണിക്കും




