ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു…
തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവിനെ കുത്തിക്കൊന്നു. കടയ്ക്കാവൂര്‍ തുണ്ടത്തില്‍ സ്വദേശി വിഷ്ണുവാണു(26 ) കൊല്ലപ്പെട്ടത്.വിഷ്ണുവിനെ ആക്രമിച്ചത് കൊടും കുറ്റവാളിയായ ഓട്ടോ ജയൻ എന്ന് പോലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ചിറയിന്‍കീഴ് പുളിമൂട്ട് കടവിന് സമീപത്തായിരുന്നു സംഭവം. കുത്തേറ്റയുടന്‍ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




