രഞ്ജിത്തിനെതിരായ പീഡന പരാതി.. അന്വേഷണ സംഘം ഉടൻ കുറ്റപത്രം നൽകും….

സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗിക പീഡന പരാതിയിൽ ഉടൻ കുറ്റപത്രം നൽകും. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്  അന്വേഷണം നടത്തിയത്. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആകും കുറ്റപത്രം നൽകുക. സ്ത്രീത്വത്തെ അപമാനിച്ചതിനു ആണ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ന് തന്നെയോ തിങ്കളാഴ്ചയോ കുറ്റപത്രം  നൽകും.  ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിനു പിന്നാലെ ആണ് താൻ നേരിട്ട ദുരനുഭവം ബംഗാളി നടി തുറന്നു പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button