ഇ പിക്ക് പിന്തുണയുമായി മുഖ്യമന്ത്രി…
ആലപ്പുഴ: ആത്മകഥ വിവാദത്തിൽ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ പറഞ്ഞിരുന്നു. യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാനായി ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിൻ്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങൾ താൻ ആ പുസ്തകത്തിൽ എഴുതിയിട്ടുമില്ല, എഴുതാൻ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇപി പറഞ്ഞതെന്നും മുഖ്യമന്ത്രി വിവാദത്തിൽ പ്രതികരിച്ചു




