ഡൊണാൾഡ് ട്രംപ് എന്റെ പിതാവ്…..ട്രംപിന്റെ ഭാര്യ മെലാനിയക്ക് തങ്ങളോട് താൽപര്യമില്ലായിരുന്നു…

ഇസ്ലാമാബാദ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ യുവതി രം​ഗത്ത്. അമര മസാർ അബ്ബാസ് എന്ന യുവതിയാണ് താൻ ട്രംപിന്റെ മകളാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളെ കണ്ടത്. കുറച്ച് നാളുകൾക്ക് മുൻപാണ് യുവതി വാർത്താസമ്മേളനം നടത്തി ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഡൊണാൾഡ് ട്രംപ് തൻ്റെ യഥാർത്ഥ പിതാവാണെന്ന് അമര മസാർ അബ്ബാസ്തറപ്പിച്ചുപറയുന്നു. തൻ്റെ അമ്മ ലിസാന തൻ്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും പറയുന്നു. അശ്രദ്ധയാണെന്ന് ഡൊണാൾഡ് ട്രംപ് ലിസാനയോട് പലപ്പോഴും പറഞ്ഞിരുന്നതായും അമര ആവർത്തിക്കുന്നു.

കഴിഞ്ഞ ക്രിസ്തുമസ് ട്രംപിനൊപ്പമാണ് മാതാവ് ആഘോഷിച്ചതെന്ന് യുവതി അവകാശപ്പെടുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് തങ്ങളോട് താൽപര്യമില്ല. അതിന്റെ ഫലമായി മാതാവിനെ തിരികെ പാകിസ്താനിലേക്ക് കൊണ്ടുവരേണ്ടി വന്നുവെന്നും യുവതി പറയുന്നു. താൻ മുസ്ലീമാണെന്നും സമാധാനം ആസ്വദിക്കുന്നതായും അമര പറയുന്നുണ്ട്. ട്രംപിൻ്റെ മകളാണെന്ന അമരയുടെ അവകാശവാ​ദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും യുവതി മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയിട്ടില്ല.

യുവതിയുടെ വാർത്താസമ്മേളനത്തിന്റെ വീഡിയോ സമൂഹ​ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. യുവതിയെ പിന്തുണച്ചും പരിഹസിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് വരുന്നത്. ട്രംപ് എന്നെങ്കിലും പാകിസ്താനിലേക്ക് വന്നാൽ എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button