നീലേശ്വരം വെടിക്കെട്ട് അപകടം…മരണം മൂന്നായി…മരിച്ചയാൾ…
സര്‍കോട് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബിജു ഇന്ന് ഏഴ്മണിയോടെയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം കിണാവൂര്‍ സ്വദേശി രതീഷ്(32) ആണ് രാവിലെ മരിച്ചത്.

ചികിത്സയിലിരിക്കെ ഒരാള്‍ ഇന്നലെ മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് ഇന്നലെ മരിച്ചത്.
തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു ക്ഷേത്രത്തിൽ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.




