‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’..ഐഎഎസുകാര്‍ക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്.. അഡ്മിന്‍ സ്ഥാനത്ത് കെ ഗോപാലകൃഷ്ണന്‍…

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു. കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ആണ് അഡ്മിന്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പില്‍ ആഡ് ചെയ്ത അംഗങ്ങള്‍ കെ ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. ഗ്രൂപ്പില്‍ 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി മറ്റാരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു.

Related Articles

Back to top button