“മറുപടി പറയാൻ സൗകര്യമില്ല’..വീണ്ടും മാധ്യമങ്ങളോട് ഇടഞ്ഞ് സുരേഷ് ഗോപി..മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആക്രോശം…

പൂര നഗരിയിൽ ആംബുലൻസിൽ എത്തിയില്ല എന്ന പരാമർശത്തെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.പൂരന​ഗരിയിൽ ആംബുലൻസിൽ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആക്രോശിച്ചു.അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ​ഗോപിയുടെ മറുപടി. സുരേഷ് ​ഗോപി ആംബുലൻസിൽ പൂരന​ഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്.

പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അന്ന് താൻ പോയതെന്നും സ്ഥലത്ത് കാറിലാണ് എത്തിയതെന്നുമായിരുന്നു സുരേഷ് ഗോപി ഇന്നലെ പറ‌ഞ്ഞത്.പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം.

Related Articles

Back to top button