കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം.. ഉപതിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം…
കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം.സുധാകരൻ പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നുവെന്ന് വിമർശനം. ഉപ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന് ആവശ്യം. പുതിയ വിവാദ പ്രസ്താവനകളുടെ കൂടി പശ്ചാത്തലത്തിലാണ് നീക്കം ശക്തമായത്.സുധാകരന്റെ പ്രസ്താവനകൾ പാർട്ടിക്ക് ദോഷകരമെന്നാണ് വിമർശനം.നേരത്തെ തന്നെ ഇക്കാര്യത്തിൽ പല മുതിർന്ന നേതാക്കളും ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ മറുപടി.




