മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം..സംശയം…
പാങ്ങോട് മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. വൈകിട്ടോടെ വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്.അസ്ഥികൂടം കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്നാണ് സംശയം.ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമേ ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിലെത്താൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. ഭരതന്നൂര്‍ സ്വദേശിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്.



