പരുമല ലോക്കൽ സമ്മേളനത്തില്‍ തർ‍ക്കം..ഇറങ്ങിപ്പോക്ക്..സംഭവം ജില്ലാ സെക്രട്ടറി പങ്കെടുത്ത സമ്മേളനത്തില്‍…

വിഭാ​ഗീയതയെ തുടർന്ന് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ തർക്കം. പത്തനംതിട്ട തിരുവല്ല പരുമല ലോക്കൽ സമ്മേളനത്തിൽ 46 പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. 82 പേരാണ് യോ​ഗത്തിൽ പങ്കെടുത്തിരുന്നത്.സിപിഐഎം ജില്ലാ സെക്രട്ടറി ഉദയഭാനു പങ്കെടുത്ത യോ​ഗത്തിൽ നിന്നാണ് പ്രവർത്തകർ ഇറങ്ങിപ്പോയത്.

ഭൂരിപക്ഷ തീരുമാനത്തെ എതിർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. നേരത്തെ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർ​ഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആൻറണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്കരിച്ചത്.

Related Articles

Back to top button